ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ 127 റണ്‍സിന് ഇന്ത്യ വിന്‍ഡീസിനെ പുറത്താക്കിയിരുന്നു. 72 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. കളിയവസാനിക്കുമ്പോള്‍ കെ.എല്‍.രാഹുലും പൃഥ്വി ഷായുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. അനായാസ ജയം എന്ന് വേണം ഇന്ത്യയുടെ ജയത്തെ വിശേഷിപ്പിക്കാന്‍.
ഇന്ത്യയുടെ പേസ് ബൗളര്‍ ഉമേഷ് യാദവായിരുന്നു വിന്‍ഡീസിന്റെ നാല് വിക്കറ്റുകള്‍ എടുത്തത്. മത്സരത്തിലാകെ ഉമേഷ് യാദവ് 10 വിക്കറ്റുകളാണ് നേടിയത്.
വിന്‍ഡീസിന് വേണ്ടി 38 റണ്‍സെടുത്ത സുനില്‍ ആംബ്രിസാണ് രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.
Discussion about this post