ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്. യുവതികളെ തടയണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. 17 മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമരമുഖത്തുണ്ടാവുമെന്നും സുധാകരന് പറഞ്ഞു.
ബലമായി തടയുമെന്നല്ല. വിശ്വാസികള്‍ അവ്ടെ കുത്തി ഇരിക്കു. ചവിട്ടിമെതിച്ച് കടന്നു പോകാന്‍ കഴിയുന്നവര്‍ പോകട്ടെ. വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ വരില്ലെന്നും കെ സുധാകരന് പറഞ്ഞു. ചില യുവതികള്‍ ശബരിമലയില്‍ എത്തുമെന്ന് പറയുന്നത് രാഷ്ട്രീയ പ്രേരണമൂലമാകാം, വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും സുധാകരന് പറഞ്ഞു
യുവതി പ്രവേശനത്തിനെതിരായ നിലപാടാണ് കോണ്‍ഗ്രസിനെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
Discussion about this post