ഡബ്ലൂസിസിയുടെ പത്രസമ്മേളനത്തില്‍ മഞ്ജു വാര്യര്‍ വരാതിരുന്നതെന്തെന്ന ചോദ്യം ഉന്നയിച്ച് നടന് സിദ്ധിഖ് . മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള ചില നടികള്‍ ചേര്‍ന്ന് രൂപം കൊടുത്ത സംഘടനയാണ് ഡബ്ലൂസിസി .
രണ്ടു ദിവസമുന്പ് എറണാകുളത്ത് വെച്ച് നടന്ന പത്രസമ്മേളനത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നില്ല . ഡബ്ല്യൂസിസിയ്ക്ക് മറുപടിയായി നല്കിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു സിദ്ദിഖ് ചോദ്യം ഉന്നയിക്കുകയും വിശദീകരിക്കുകയും ചെയ്തത് .
” മഞ്ജു വാര്യര്‍ ഇപ്പോഴും ‘അമ്മയുടെ’ സജീവ പ്രവര്‍ത്തകയും ‘അമ്മയുടെ’ മെംബറുമാണ് . ഞങ്ങള്‍ മഞ്ജുവാര്യരുമായി കാര്യങ്ങള്‍ സംസാരിക്കാറുണ്ട് . ഇപ്പോള്‍ ഒടിയനെന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു . പുതിയ സിനിമകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് . മഞ്ജു നല്ല സുഹൃത്താണ് , ‘അമ്മ ‘അംഗങ്ങളുമായി നല്ല അടുപ്പവുമാണ് ഉള്ളത് ” സിദ്ധിഖ് പറഞ്ഞു .
Discussion about this post