കേരളത്തിലെ പ്രളയക്കെടുതി മറികടക്കാന്‍ വേണ്ടി വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന്. സെക്രട്ടേറിയേറ്റിലാണ് യോഗം നടക്കുന്നത്.
മുഖ്യമന്ത്രിയും 17 മന്ത്രിമാരുമായിരുന്നു വിദേശയാത്ര നടത്താനിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു അനുമതി ലഭിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളാണ് പിണറായി വിജയന് മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വെച്ചിട്ടുള്ളത്.
ദുബായ്, അബുദാബി, ഷാര്‍ജ്ജ എന്നിവടങ്ങളിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്.
അതേസമയം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേരളാ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ക്രൗഡ് ഫണ്ടിംഗിന് ഇന്ന് തുടക്കമാകും. ുനര്നിര്മ്മാണത്തിനും, പുനരധിവാസത്തിനുമായി സംഭാവന നല്‍കാനുള്ള, സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും, ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ സൈറ്റിലുണ്ടാകും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലേക്ക് സംഭാവന നല്കാന് സാധിക്കും.
Discussion about this post