ഹിന്ദു പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഗൗരീദാസന്‍ നായര്‍ രാജിവെച്ചു. റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡിസംബറില്‍ വിരമിക്കാനിരിക്കെയാണ് രാജിവെക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം രാജി വിവരം പങ്കുവെച്ചത്.
തന്നെ ചുമതലയില്‍ നിന്നും ഒഴിവാക്കി അവധിയില്‍ പോകാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അവധിയില്‍ പോകാന്‍ മേലധികാരികള്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
താന്‍ ഭൂതകാലത്തില്‍ വാക്കുകൊണ്ടോ ബോധപൂര്‍വ്വമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ അത് മാറ്റാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
Discussion about this post