കടകംപള്ളി ഭൂമി തട്ടിപ്പു കേസലില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിബിഐ. പ്രതികളുമായി ഗൂഢാലോചന നടത്തിയത് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വച്ചാണെന്നാണ് സിബിഐ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഗണ്മാന് എന്ന സ്വാധീനം ഉപയോഗിച്ചാണ് അതിഥിമന്ദിരങ്ങള്‍ തരപ്പെടുത്തിയത്. വില്‍പ്പന കരാറുകള്‍ തയയാറാക്കുന്നതില് സലിംരാജിന് നേരിട്ട് പങ്കുണ്ടെന്നും സിബിഐ വെളിപ്പെടുത്തി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post