മമ്മൂട്ടി അഭിനയിച്ച ‘കസബ’ എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി നടി റീമ കല്ലിങ്കല്‍. മമ്മൂട്ടി എന്ന വ്യക്തിക്ക് വിവാദത്തില്‍ പ്രാധാന്യമില്ലെന്ന് പറയുമ്പോള്‍ പോലും ആ റോള്‍ മമ്മൂട്ടി ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെയെന്ന് റീമ അഭിപ്രായപ്പെട്ടു. മമ്മൂട്ടി അഭിനയിച്ച ‘കസബ’യില്‍ സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നടി പാര്‍വ്വതിയായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അതേസമയം നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാലിനെ കൊണ്ടുവന്നതിന് പിന്നില്‍ വിഷയത്തെ വഴിമാറ്റാനുള്ള ശ്രമമാണെന്ന് റീമ പറഞ്ഞു. മോഹന്‍ലാല്‍ എ.എം.എം.എയുടെ ട്രംപ് കാര്‍ഡാണെന്നും മോഹന്‍ലാലിന് പിന്നില്‍ എ.എം.എം.എ ഒളിച്ചിരിക്കുകയാണെന്നും റീമ ആരോപിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ എന്നും റീമ പറഞ്ഞു.
Discussion about this post