ദീപാവലി ഉത്സവക്കാലത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍ , എസ്ടിഡി , റോമിംഗ് വോയിസ് , വീഡിയോ കോളുകള്‍ പ്രതിദിനം വേഗ നിയന്ത്രണമില്ലാതെ രണ്ടു ജിബി ഡേറ്റയും നല്കുന്ന 10 ദിവസം കാലാവധിയുള്ള സ്പെഷ്യല്‍ താരിഫ് വൌച്ചറാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത് .
നവംബര്‍ ഏഴ് വരെ വിവിധ ബി.എസ്.എന്‍.എല്‍ സേവനങ്ങളുടെ ബില്‍ അടക്കുന്നവര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . ഈ മാസം ലാന്‍ഡ് , ബ്രോഡ്ബാന്‍ഡ് , എഫ്.ടി.ടി.എച് ,മൊബൈല്‍ , വൈമാക്സ് , സി.ഡി.എം.എ സേവനങ്ങളുടെ ബില്‍ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ ഒരു ശതമാനവും , അഞ്ചു മാസത്തേക്കുള്ള തുക മുന്‍കൂറായി അടച്ചാല്‍ നികുതികള്‍ ഒഴിച്ചുള്ള തുകയുടെ മൂന്ന് ശതമാനവും ഇളവു ലഭിക്കും .
Discussion about this post