ഇന്ത്യയിലാദ്യമായി വികസിപ്പിച്ചെടുത്ത എന്‍ജിനില്ലാ തീവണ്ടി ഈ മാസം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങും . 2018ല്‍ നിര്‍മ്മാണം പൂര്‍ത്തിയായത് കൊണ്ട് ഇതിന് ” ട്രെയിന്‍ 18″ എന്നാണു പേര് നല്‍കിയിരിക്കുന്നത് .
ജനശതാബ്ദി എക്സ്പ്രേസുകള്ക്ക് പകരം വെയ്ക്കാന്‍ സാധിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിനാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെട്ടിരിക്കുന്നത് . വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടറുകള്‍ അടങ്ങുന്ന മൊഡ്യൂളള് ട്രെയിനിനെ ചലിപ്പിക്കും . അത് കൊണ്ട് തന്നെ സ്വയം വേഗത കൈവരിക്കാന്‍ കഴിയും .
സിസിടിവി ക്യാമറ , ഓട്ടോമാറ്റിക് ഡോര്‍ ,ജിപിഎസ് , വൈഫൈ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . പുറത്തേക്കു ഇറങ്ങി വരുന്നതരത്തിലാണ് ചവിട്ട്പടിയുടെ പ്രവര്‍ത്തനം .
160 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ 18 ന്റെ നിര്‍മ്മാണ ചെലവ് 100 കോടിയാണ് . ജനശതാബ്ദിയേക്കാള്‍ പതിനഞ്ചു ശതമാനത്തോളം സമയലാഭവും , 16 ചെയര്‍കാര്‍ കോച്ചുകളും ഇതിലുണ്ട് .
ഈ മാസം 29 നു ആരംഭിക്കുന്ന പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം റെയില്‍വേയ്ക്ക് കൈമാറും .
Discussion about this post