കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങള്‍ വന്നത് വിവാദമാകുന്നു. കണ്ണൂര്‍ മേയര്‍ അഡ്മിനായ ഗ്രൂപ്പിലാണ് സംഭവം.
ഗ്രൂപ്പില്‍ രണ്ട് കൗണ്‍സിലര്‍മാരും അതിലൊരാളുടെ ഭര്‍ത്താവുമുണ്ട്. ഡി.വൈ.എഫ്.ഐ മേഖലാ നേതാവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഭര്‍ത്താവ്. രണ്ടു വര്‍ഷം മുന്‍പു നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഗ്രൂപ്പില്‍ വന്നിരുന്നു. ഇവ ഓഡിയോ-വീഡിയോ മെസേജുകളായാണ് വന്നത്. ഇവ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തുടര്‍ന്ന് മേയറുള്‍പ്പെടെ അഡ്മിനായവര് ഗ്രൂപ്പ് പിരിച്ച് വിട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഐ.ടി ആക്റ്റ് അനുസരിച്ച് കേസെടുക്കണമെന്നാണ് ഇവരുടെ വാദം.
പ്രാദേശികമായി രൂപപ്പെട്ട് ചില ഗ്രൂപ്പിസമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം തനിക്കെതിരെ നടപടിയെടുത്താല്‍ ഭാര്യയായ കൗണ്‍സിലറെ രാജിവെപ്പിച്ച് കോര്പ്പറേഷന് ഭരണം ഇല്ലാതാക്കുമെന്നാണ് ഭര്‍ത്താവായ ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നത്. ഒറ്റ കൗണ്‍സിലറുടെ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സിപിഎം ഭരണം നടത്തുന്നത്.
Discussion about this post