കൊച്ചി: കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ സിപിഎം നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഡോക്ടര്‍ തോമസ് ഐസക് നടത്തിയ പ്രതികരണമാണ് ബിജെപി അണികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്.
ബാര്‍ കോഴക്കേസ് സിബിഐയ്ക്ക് വിടണമെന്ന് സിപിഎം ആവശ്യപ്പെടാത്തത് സിബിഐയില്‍ ബിജെപിയ്ക്ക് പിടിയുണ്ടാകും എന്നതിനാലാണ്. അങ്ങനെ കേരള രാഷ്ട്രീയത്തില്‍ കേറി ബിജെപി കളിക്കണ്ട എന്നും തോമസ് ഐസക് പറഞ്ഞു.
മാണിയ്‌ക്കെതിരായ സിപിഎം നിലപാടില്‍ യാതോരു ആത്മാര്‍ത്ഥതയുമില്ല എന്ന ഈ വാക്കുകളിലൂടെ തോമസ് ഐസക് തുറന്ന് സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെ സുരേന്ദ്രനും പറഞ്ഞു. ഇടത് വലത് മുന്നണികള്‍ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് പുറത്തുവെന്നുവെന്നായിരുന്നു സുരേന്ദ്രന്റെ വിലയിരുത്തല്‍
ചര്‍ച്ചയുടെ വീഡിയൊ ബിജെപി അണികള്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. മാണി രക്ഷപ്പെട്ടാലും ബിജെപി വരരുതെന്ന നിലപാട് മകന്‍ മരിച്ചാലും മരുമകള്‍ വിധവയായി കണ്ടാല്‍ മതിയെന്ന രീതിയിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ പരിഹാസം.
വീഡിയൊ കാണുക-
[youtube url=”https://youtu.be/_oF7M4TRBt4″ width=”500″ height=”300″]
വീഡിയോ കാണുന്നതില്‍ വിഷമം നേരിടുന്നുവെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യു
Discussion about this post