സന്ദീപാനന്ദ ഗിരിയുടെ വാഹനം കത്തിച്ച കേസില്‍ രണ്ടുദിവസം കഴിഞ്ഞിട്ടും ആക്രമത്തെ കുറിച്ച് തുമ്പില്ലാതെ പോലിസ് വലയുന്നു. പ്രഥമദൃഷ്ട്യ കണ്ടെത്താകുന്ന ഒരു തെളിവുകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.
അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ ആക്രമവുമായി ബന്ധപ്പെടാവുന്ന യാതൊരു തെളിവും ഇതില്‍ നിന്ന് ലഭ്യമായിട്ടില്ലെന്നാണ് സൂചന.
സന്ദീപാനന്ദയ്ക്ക് മുന്‍പുണ്ടായ ഭീഷണികളേപ്പറ്റി പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിധ്യം ആ പ്രദേശത്തുണ്ടായിരുന്നോ എന്നാതാണ് പരിശോധിക്കുന്നത്. സംശയമുള്ളവരുടെ വിവരങ്ങളും നേരത്തേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും സന്ദീപാനന്ദ പൊലീസിനും കൈമാറും. സി.സി.ട.വി ദൃശ്യങ്ങള്‍ ഇന്ന് വീണ്ടു പരിസോധിക്കാനാണ് പോലിസ് തീരുമാനം .
Discussion about this post