ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നടതുറന്ന സമയത്ത് ഉണ്ടായ അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയായ ആര് .രാജേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്.
രഹ്ന ഫാത്തിമ ഉള്‍പ്പെടെയുള്ള നാലു സ്ത്രീകള്‍ ശബരിമലയില്‍ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
Discussion about this post