കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മിസോറമിന് പകരം മണിപ്പൂര്‍ എന്ന് പറഞ്ഞിട്ട ട്വീറ്റിനെ പരിഹസിച്ച് ബി.ജെ.പി രംഗത്ത്. വടക്ക് കിഴക്കന്‍ മേഖയലയെപ്പറ്റിയുള്ള രാഹുല്‍ ഗാന്ധിയുടെ അറിവില്ലായ്മ പ്രശ്നകരമാണെന്ന് ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാല്‍വിയ ട്വിറ്ററില്‍ പോസ്റ്റിട്ടു.
മിസോറമിലെ സൈനിക് സ്കൂളിലുള്ള പെണ്‍കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റിലാണ് അദ്ദേഹം മിസോറമിന് പകരം മണിപ്പൂര്‍ എന്നിട്ടത്. തെറ്റ് മനസ്സിലാക്കിയ രാഹുല്‍ ഗാന്ധി ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ബി.ജെ.പി രാഹുല്‍ ഗാന്ധിയുടെ അറിവില്ലായ്മയെ പരിഹസിക്കുകയായിരുന്നു.”മിസോറമും മണിപ്പൂരും വടക്ക് കിഴക്കന്‍ മേഖലയിലെ രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന പദവി തീരുന്നിടത്തോളം കാലം ഞാനിത് ഓര്‍ത്തിരിക്കും’ ഇത് നൂറ് തവണ എഴുതൂ രാഹുല്‍ ഗാന്ധി,’ അമിത് മാല്‍വിയ ഇങ്ങനെയും ട്വീറ്റിട്ടിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒരു വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ട്വീറ്റിട്ടത്. ലിങ്കില്‍ മിസോറം എന്നെഴുതിയിരുന്നു.
ഇതിന് മുമ്പും ബി.ജെ.പി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ ഏറ്റവും നല്ല പ്രചാരകന് രാഹുല്‍ ഗാന്ധിയാണെന്ന് ബി.ജെ.പി പറഞ്ഞിരുന്നു.
Discussion about this post