ശബരിമലയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ദേവസ്വത്തിന്റെ സ്വതന്ത്രാധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
ശബരിമലയില്‍ സമയ നിയന്ത്രണവും മറ്റും നിയന്ത്രണങ്ങളും സര്‍ക്കാര്‍ കൊണ്ടുവരുന്നുവെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ശബരിമലയില്‍ 5000 പേരെ മാത്രമേ പമ്പയില്‍ കയറ്റു എന്‍ സര്‍ക്കാരിന് പറയാന്‍ അധികാരം ഇല്ല എന്നും സെക്കുലര്‍ സ്വഭാവം വേണമെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു. 24 മണിക്കൂര്‍ മാത്രം സന്നിധാനത്തെ ആളുകളെ നിര്‍ത്തൂ എന്ന് പറയ്യുന്നതും തെറ്റാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ചെന്നെ സ്വദേശി ടിആര്‍ രമേശാണ് ഹര്‍ജി നല്‍കിയത്.
ശബരിമലയുടെ കാര്യത്തില്‍ ഇത് ബുദ്ധിമുട്ടാണെന്നും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണിതെന്നും കോടതി പറഞ്ഞു. ഇതൊരു നഗരം പോലെയാണെന്നും നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ദേവസ്വം എന്തെങ്കിലും നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി. ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post