തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു ടോസിട്ടത്.
ടോസ് നേടിയിരുന്നെങ്കില്‍ തങ്ങളും ഫീല്ഡിംഗായിരിക്കും തിരഞ്ഞെടുക്കുക എന്ന് വിരാട് കോഹ്ലി പറഞ്ഞു. കുറച്ച് നാളുകളായി മൂടിക്കെട്ടിയ കാലാവസ്ഥ ഗ്രൗണ്ടില്‍ നിലനില്‍ക്കുന്നതിനാല്‍ രണ്ടാം ഇന്നിംഗ്സില്‍ മഞ്ഞുതുള്ളികള്‍ ഒരു വലിയ ഘടകമായേക്കുമെന്നും കോഹ്ലി പറഞ്ഞു.
വിന്‍ഡീസിന് വേണ്ടി ബാറ്റിങ്ങിനിറങ്ങുന്നത് റോവ്മാന്‍ പവലും കീരന് പവലുമാണ്. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗള്‍ ചെയ്യുന്നത് ഭുവനേശ്വര്‍ കുമാറാണ്.
Windies win the toss and elect to bat first in the 5th @Paytm ODI.#INDvWI pic.twitter.com/6UcoSNgsPB
— BCCI (@BCCI) November 1, 2018
Discussion about this post