ശബരിമല സംഘര്‍ഷത്തില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കേസില്‍ പ്രതി ചേര്‍ക്കാവൂ എന്ന് ഹൈക്കോടതി,കുറ്റകൃത്യത്തില്‍ പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്ന് പോലിസിന് വീണ്ടും ഹൈക്കോടതിയുടെ താക്കീത് .
തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് അയ്യപ്പഭക്തരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി വീണ്ടും പോലിസിന് താക്കിത് നല്‍കിയിരിക്കുന്നത്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ അറസ്റ്റ് പാടുള്ളൂ എന്നും നിരപാരാധികളെ അറസ്റ്റു ചെയ്യരുതെന്നും പോലിസിനെ താക്കീത് ചെയ്ത കോടതി
നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് വീണ്ടു ആവശ്യപ്പെട്ടു. ഒരു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ പോലിസിന് സാധിച്ചില്ല. പോലിസ് എടുത്ത വീഡിയോ ജില്ലാകളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ച മുട്ടാപോക്ക് ന്യായം. ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാന്‍ ദൃശ്യമാധ്യമങ്ങളോട് ആവശ്യ പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നാമജപ യാത്രയില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ അറസ്ററു ചെയ്തെന്നും താന്‍ ഒരക്രമ സംഭവത്തിലും പങ്കാളിയല്ലെന്നും അഭിഭാഷകന് കൂടിയായ ഗോവിന്ദ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു .സി പി എം ഗ്രൂപ്പുകള്‍ വഴിയാണ് സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കിയതെന്ന് ഹര്ജിക്കാരന് കോടതിയെ അറിയിച്ചു. മാധ്യമങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റിന് ആധാരമായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി പോലിസിന് നിര്‍ദ്ദേശം നല്കി. ഹര്‍ജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും
Discussion about this post