സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായെത്തി ‘യന്തിരന്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘2.0’യുടെ ട്രെയില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇരട്ട റോളുകളിലാണ് രജനീകാന്തെത്തുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. ആക്ഷനും ഗ്രാഫിക്സിനും പ്രാധാന്യം നല്കുന്ന ചിത്രത്തിന്റെ ബജറ്റ് ഏകദേശം 500 കോടി രൂപയാണ്. മൂവായിരത്തോളം സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. എമി ജാക്സണാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രം നവംബര്‍ 29ന് പുറത്തിറങ്ങും.
Discussion about this post