കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത പാപങ്ങള്‍ കഴുകി കളയാന്‍ വേണ്ടി തന്നോടൊപ്പം ചേര്‍ന്ന് അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്ര മന്ത്രി ഉമാ ഭാരതി പറഞ്ഞു. വര്‍ഷങ്ങളോളം രാഷ്ട്രത്തെ മതത്തിന്റെ പേര് പറഞ്ഞ് വിഭജിക്കുകയാണ് കോണ്‍ഗ്രസെന്നും ഈ പ്രവണത നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുള്ള കൂട്ടരാണ് ഹൈന്ദവരെന്നും മദീനയില്‍ ഒരു ക്ഷേത്രമോ വത്തിക്കാനില്‍ ഒരു മുസ്ലീം പള്ളിയോ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അയോദ്ധ്യയില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഒരു മതപരമായ തര്‍ക്കമല്ലെന്നും അത് ഭൂമിസംബന്ധമായ തര്‍ക്കമാണെന്നും അവര്‍ പറഞ്ഞു. അയോദ്ധ്യ ശ്രീരാമ ഭഗവാന്റെ ജന്മസ്ഥലമാണെന്നുള്ളത് ഉറപ്പിച്ച കാര്യമാണെന്നും അവര്‍ പറഞ്ഞു.
അയോദ്ധ്യയിലെ തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനും അവര്‍ പറഞ്ഞു. ഇതിനായി രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, മമതാ ബാനര്‍ജി തുടങ്ങിയവര്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു. ‘ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ വേണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ച് രാമക്ഷേത്രത്തിന്റെ തറക്കല്ലിടണം,’ അവര്‍ പറഞ്ഞു. ഇത് രാഹുല്‍ ഗാന്ധി ചെയ്യുന്നത് വഴി പാര്‍ട്ടി ചെയ്ത പാപങ്ങള്‍ കഴുകി കളയാമെന്നും അവര്‍ പറഞ്ഞു.
Discussion about this post