ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോദ്ധ്യായെന്ന് മാറ്റിയതിന് പിന്നാലെ ഗുജറാത്തിലെ അഹമദാബാദിന്റെ പേര് കര്ണാവതിയെന്നാക്കി മാറ്റാന്‍ നിയമപരമായി നീങ്ങുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.
അഹമദാബാദിന്റെ പേര് മാറ്റാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ വളരെയധികം നാളുകളായി നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേപ്പറ്റി നിയമപരമായി ചിന്തിച്ച് മുന്നോട്ട് നീങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗാന്ധിനഗറിലെ പഞ്ചദേവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ ജനങ്ങള്‍ പേര് മാറ്റത്തിന് പിന്തുണയാണ് നല്‍കുന്നതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.
അഹമദാബാദിന്റെ പഴയ പേരാണ് കര്‍ണാവതിയെന്ന് പറയപ്പെടുന്നു. അന്‍ഹില്‍വാര വംശത്തിലെ രാജാവായ കര്‍ണ്ണനാണ് സാബര്മദി നദിക്ക് സമീപത്ത് കര്‍ണാവതിയെന്ന് നഗരം സ്ഥാപിച്ചത്. ഇതാണ് പിന്നീട് 1411 എ.ഡിയില്‍ സുല്‍ത്താല്‍ അഹ്മദ് ഷായായിരുന്നു ഈ സ്ഥലത്തിന്റെ പേര് മാറ്റി അഹമദാബാദ് എന്നാക്കി മാറ്റിയത്.
അതേസമയം ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണുണ്ടായത്.
Discussion about this post