അമേരിക്കയിലെ ലോസ് അഞ്ജലിസിന് സമീപമുള്ള തൗസന്റ് ഓക്സ് നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം 13 പേര് കൊല്ലപ്പെട്ടു . നിരവധിയാളുകള്‍ക്ക് സംഭവത്തില്‍ പരിക്കുണ്ട് .
കോണ്‍ഗ്രസ് വിദ്യാര്‍ഥികള്‍ക്കായി ക്ലബില്‍ നടത്തിയ പരിപാടിയ്ക്ക് ഇടയിലാണ് ആക്രമണമുണ്ടായത് . മുപ്പതോളം തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്ത് കേട്ടതായിട്ടാണ് മാദ്ധ്യമങ്ങള്‍ ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് .
പ്രാദേശിക സമയം 11.30 യോടെ ബാറിലേക്ക് ഒരാള്‍ കടന്നെത്തിയയുടന് തന്നെ നിറയൊഴിക്കുകയായിരുന്നു. അക്രമവിവരമറിഞ്ഞ് പോലീസ് എത്തിയ നേരത്ത് അക്രമിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു . അക്രമിയെ തിരിച്ചറിഞ്ഞട്ടില്ല . സംഭവത്തിന് പിന്നില്‍ ഭീകരവാദ സംഘടനകളുടെ ബന്ധമുണ്ടോയെന്നു അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു .
Discussion about this post