ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബിജാപൂരില്‍ നക്സലുകളും സുരക്ഷാ സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടില്‍ രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്ക് പറ്റി. കമാന്‍ഡോ ബറ്റാലിയണ് ഫോര്‍ റെസല്യൂട്ട് ആക്ഷന്റെ (സി.ഓ.ബി.ആര്.എ) രണ്ട് സൈനികര്‍ക്കാണ് പരിക്ക് പറ്റിയത്.
12:20ഓടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇരുകൂട്ടരും വെടിയുതിര്‍ത്തിരുന്നു. ബിജാപൂരിലെ പാമദ് പ്രദേശത്താണ് ഏറ്റമുട്ടല്‍ നടന്നത്.
അതേസമയം ഇന്ന് രാവിലെ ദന്ദേവാഡ പ്രദേശത്ത് നക്സലുകള്‍ കുഴിച്ചിട്ട ബോംബുകള്‍ പൊട്ടിത്തെറിക്കുകയുണ്ടായി. സംഭവത്തില്‍ ആളപായമില്ല.
ഇത് കൂടാതെ സുക്മയിലെ ഒരു പോളിംഗ് ബൂത്തിനടുത്ത് മൂന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സി.ആര്.പി.എഫ് ജവാന്മാര് ഇവ നിര്‍വീര്യമാക്കുകയായിരുന്നു.
18 മണ്ഡലങ്ങളാണ് ആദ്യ ഘട്ട് വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
Discussion about this post