ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് അഭിഭാഷകന് ആര്യാമാ സുന്ദരം ഹാജരാകില്ലായെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അഭിഭാഷകനായ ശേഖര്‍ നാഫ്ഡെയായിരിക്കും ഹാജരാകുക.
മുമ്പ് യുവതി പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് താന്‍ എന്‍.എസ്.എസിന് വേണ്ടി ഹാജരായതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്യാമാ സുന്ദരം പിന്മാറിയത്. ഇതേത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വക്കാലത്ത ശേഖര്‍ നാഫ്ഡെയെ ഏല്‍പ്പിച്ചത്.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നല്‍കിയിട്ടുള്ള മൂന്ന് റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതി നാളെ പരിഗണിക്കുക. കോടതി ചോദിച്ചാല്‍ മാത്രമായിരിക്കും തങ്ങളുടെ നിലപാട് അറിയിക്കുക എന്ന തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുത്തിരിക്കുന്നത്.
Discussion about this post