ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയ്ക്കെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് പിണറായി സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ശ്രീധരന് പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റേ പേരിലായിരുന്നു കേസെടുത്തിരുന്നത്.
സന്നിധാനത്തെ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്നതിനെപ്പറ്റി ശ്രീധരന് പിള്ള നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന ശബരിമലയില്‍ സംഘര്ഷങ്ങളുണ്ടായെന്ന കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞു. നിലവില്‍ എന്‍.ഡി.എ നടത്തുന്ന രഥയാത്രയിലൂടെ ശ്രീധരന് പിള്ള ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രഥയാത്ര സമാധാനത്തിന് വേണ്ടിയുള്ള യാത്രയല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
കേസ് മറ്റന്നാളാണ് ഹൈക്കോടതി പരിഗണിക്കുക.
Discussion about this post