കണ്ണൂരിലെ കൊളവല്ലൂരില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. ഷൈജു , സുധീഷ് എന്നിവരാണ് മരിച്ചത്.
നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നിര്‍മ്മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.
സംഭവ സ്ഥലത്തു നിന്നും ഒരു സ്റ്റീല്‍ ബോംബും നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോര്‍ട്ടു തേടി .
സ്ഫോടനത്തില്‍ പരിക്കേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post