ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമവായത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചന. സുപ്രിം കോടതി റിവ്യു ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ യുവതി പ്രവേശനം അരുതെന്ന നിലപാടില്‍ സര്‍്ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവും എന്ന പ്രതീക്ഷയിലാണ് പന്തളം കൊട്ടാരം, തന്ത്രി കുടുംബം, എന്‍എസ്എസ്, എന്‍ഡിഎ, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കുക.
എന്ത് വിധേനയും സുപ്രിം കോടതി വിധി നടപ്പിലാക്കുമെന്ന പിടിവാശിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സര്‍ക്കാരും. എന്നാല്‍ മുന്‍വിധിയില്‍ പിഴവുണ്ടാകാമെന്ന വാദം നിലനിര്‍ത്തി സുപ്രിം കോടതി റിവ്.ു ഹര്‍ജി പരിഗണിച്ചതോടെ യുവതി പ്രവേശനം ഉടനെന്ന ശാഠ്യത്തില്‍ സര്‍ക്കാരിന് ഉറച്ച് നില്ക്കാന് കഴിയില്ല. മുഖ്യമന്ത്രിയുടെ പിടിവാശി അയഞ്ഞു തുടങ്ങി എന്നതിന്റെ സൂചനയാണ് സര്‍വ്വ കക്ഷി യോഗം വിളിച്ചതിന് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പന്തളം കൊട്ടാരത്തിലേക്ക് മുഖ്യമന്ത്രി പ്രത്യേക ദൂതനെ അയച്ചതും സര്‍ക്കാര്‍ അയഞ്ഞുവെന്നതിന്റെ സൂചനയായി പരിഗണിക്കപ്പെടുന്നു.
സര്‍വ്വ കക്ഷിയോഗത്തിന് ശേഷം നാളം 3.30ന് മുഖ്യമന്ത്രി പന്തളം കൊട്ടാരം പ്രതിനിധികളെ കാണും. ആചാരലംഘനം അനുവദിക്കില്ലെന്ന മുന്‍ നിലപാടില്‍ പന്തളം കൊട്ടാരം ഉറച്ചു നില്ക്കും. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ നാമജപം ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങളുമായി പന്തളം കൊട്ടാരവും വിശ്വാസ സമൂഹവും മുന്നോട്ട് പോകും. യുവിത പ്രവേശന വിധി നില നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുവെങ്കിലും, വലിയ നാണക്കേടിന്റെ വക്കിലാണ് സര്‍ക്കാര്‍. വിധി നടപ്പിലാക്കാന്‍ സുപ്രിം കോടതിയില്‍ സാവകാശം തേടുന്നതുള്‍പ്പടെ ഉള്ള വഴികളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. എന്ത് കൊണ്ട് ഇത് മുമ്പ് സ്വീകരിച്ചില്ല എന്ന വലിയ ചോദ്യത്തി്ന് സിപിഎമ്മും സര്‍ക്കാരും ഇതോടെ മറുപടി പറയേണ്ടി വരും.
സമവായമല്ലാതെ മറ്റ വഴിയില്ല എന്ന് സിപിഎം ഒഴികെയുള്ള എല്‍ഡിഎഫ് ഘടകക്ഷികള്‍ നിലപാടെടുത്തതും സിപിഎമ്മിന് വെല്ലുവിളിയാണ്.
Discussion about this post