ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താനിരിക്കെ പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ ഭക്തര്‍ക്കും ലഭിക്കുന്ന സുരക്ഷ തന്നെയായിരിക്കും തൃപ്തി ദേശായിയ്ക്ക് നല്‍കുക എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
തൃപ്തി ദേശായി നവംബര്‍ 17ന് ശബരിമലയില്‍ വരുമെന്ന് വ്യക്തമാക്കിയിരുന്നു. വലിയ തോതില്‍ തനിക്കെതിരെ ഭീഷണികള്‍ ഉയരുന്നുണ്ടെന്നും അത് മൂലം പ്രത്യേക സുരക്ഷ വേണമെന്നായിരുന്നു തൃപ്തി ദേശായിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡി.ജി.പി ലോക്നാഥ് ബെഹ്റ, മഹാരാഷ്ട്ര മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് തൃപ്തി കത്തയച്ചിരുന്നു. ശബരിമല ദര്‍ശിക്കാതെ താന്‍ മടങ്ങിപ്പോകില്ലെന്നും തൃപ്തി അറിയിച്ചിരുന്നു.
സുരക്ഷയ്ക്ക് പുറമെ ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു തൃപ്തിയുടെ ആവശ്യം.
Discussion about this post