ഡല്‍ഹി: മാഗി ന്യൂഡില്‍സില്‍ മാരകമായ രാസ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുറത്ത് വന്ന പല റിപ്പോര്‍ട്ടുകളിലും രാജ്യത്ത് വില്‍ക്കുന്ന നിരവധി ഭക്ഷ്യോത്പന്നങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തല്‍. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ 2014-15 വര്‍ഷത്തെ പരിശോധനാ റിപ്പോര്‍ട്ടില്‍ അഞ്ചിലൊന്ന്ഭക്ഷ്യോത്പന്നങ്ങളിലും രാസമായം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനാ ഫലങ്ങളാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് ക്രോഡീകരിച്ചത്.
തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സാമ്പിളുകളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തോതില്‍ മായം കലര്‍ന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.49,290 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8469 ലും മായം ചേര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 2735 ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ 464 സാമ്പിളുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.കേരളത്തിലും മറ്റും നടക്കുന്ന പരിശോധനകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ ശക്തമായ നടപടി പതിവില്ല. പലപ്പോഴും പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിലും, പിഴ അടപ്പിക്കുന്നതിലും മറ്റും ഒതുങ്ങുകയാണ് നടപടികള്‍.
ഗുരുതമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മായം കലര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ നിറയുന്നത് കേരളത്തെ രോഗാതുരമാക്കുന്നുവെന്ന പല പഠനങ്ങളും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. മാഗി ന്യൂഡില്‍സില്‍ അടങ്ങിയിരിക്കുന്ന ഈയത്തിന്റെ അംശം കൂടുതലും, മോണൊ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ സാന്നിധ്യവും തന്നെ വലിയൊരളവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
ഈയം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വിദഗ്ധര്‍ പറയുന്നത് കേള്‍ക്കുക- ഉയര്‍ന്ന അളവിലുള്ള ഈയം അകത്ത് ചെല്ലുന്നത് മരണകാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. വളര്‍ച്ച വൈകല്‍, മസ്തിഷ്ത തകരാര്‍, പഠനവൈകല്യങ്ങള്‍, പെരുമാറ്റ വൈകല്യം, നാഡി തകരാര്‍, ശ്രദ്ധകുറവ്, സംസാരപ്രശ്‌നങ്ങള്‍, തുടര്‍ച്ചയായുണ്ടാവുന്ന തലവേദന, പേശി വളര്‍ച്ച കുറയല്‍ അസ്ഥി വളര്‍ച്ചയില്ലാതവല്‍, വൃക്കതകരാര്‍, വിശപ്പില്ലായ്മ, ക്ഷീണം, ഭാരക്കുറവ്, ഛര്‍ദ്ദി, മലബന്ധം,വയറുവേദന, വിളര്‍ച്ച എന്നിങ്ങനെയാണ് കുട്ടികളുടെ സരീരത്തില്‍ എത്തുന്ന ഈയമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.
ഗര്‍ഭകാലരോഗങ്ങള്‍, ഭ്രൂണതകരാറുകള്‍, പ്രത്യാുത്പാദന തകരാറുകള്‍, ഗര്‍ഭം അലസല്‍, ബീജത്തിന്റെ എണ്ണം കുറയല്‍, മലബന്ധം, ദഹനപ്രശ്‌നങ്ങള്‍, ഓര്‍മ്മകുറവ്, ശ്രദ്ധയില്ലായ്മ, അമിത രക്ത സമര്‍ദ്ദം, നാഡി തകരാര്‍, പേശിവേദന, സന്ധി വേദന എന്നിങ്ങനെ മുതിര്‍ന്നവര്‍ക്കും രാസമായങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
രുചി വര്‍ദ്ധക വസ്തുവായി വ്യാപകമായി അജിനൊമോട്ടോയും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എസ്എംജി എന്ന ചുരുക്കപേരിലറിയപ്പെടുന്ന രാസവസ്തു ചേര്‍ക്കുന്നുത് സംബന്ധിച്ച് വിദ്ഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി ചേര്‍ക്കുന്ന എംഎസ്ജി നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തലവേദന, പെട്ടെന്ന് മുഖം ചുവക്കല്‍, എരിച്ചില്‍, നെഞ്ചുവേദന, ഓക്കാനം, തളര്‍ച്ച, വേഗത്തിലാവുന്ന ഹൃദയമിടിപ്പ്, മുഖപേശികള്‍ക്ക് മുറുക്കം, തരിപ്പ്, തുടിപ്പ് എന്നിങ്ങനെ എംഎസ്ജി സിപ്റ്റം കോംപ്ലക്‌സ് എന്ന പേരില്‍ നിരവധി പാര്‍ശ്വഫലങ്ങള്‍ അജിനൊനോട്ടോ ഉപയോഗിക്കുന്നവരില്‍ ഉണ്ടാകാറുണ്ട്.
രുചി കൂട്ടുന്നതിനായി കേരളത്തിലെ ഹോട്ടലുകളില്‍ വളരെ വ്യാപകമായി അജിനോ മോട്ടോ ഉപയോഗിക്കുന്നതദായി കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും വളരെ കൂടിയ അളവിലാണ് ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. പല ബ്രാന്‍ഡഡ് ഭക്ഷ്യോത്പന്നങ്ങളിലും ഈയവും എംഎസ്ജിയും ചേര്‍ക്കുന്നുണ്ട്.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും, മായം തടയുന്നതിലും ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് രാജ്യം വഴുതി വീഴുകയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Discussion about this post