ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും റണ്‍സിന്റെയും കാര്യത്തില്‍ പുറകിലാക്കി മിഥാലി രാജ്. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ റണ്‍സിന്റെ കാര്യത്തിലാണ് മിഥാലി രാജ് ഇരുവരെയും പുറകിലാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ മിഥാലി രാജ് 2,283 റണ്‍സാണ് അടിച്ച് കൂട്ടിയത്. അതേസമയം വിരാട് കോഹ്ലി നേടിയിരിക്കുന്നത് 2,207 റണ്‍സാണ്. രോഹിത് ശര്‍മ്മയാകട്ടെ 2,102 റണ്‍സും.
എണ്‍പത് ട്വന്റി 20 മത്സരങ്ങളില്‍ നിന്നുമാണ് മിഥാലി രാജ് ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. ഇതില്‍ 17 അര്‍ധ സെഞ്ച്വറികളുമുള്പ്പെടും.
ഇന്നലെ അയര്‍ലന്‍ഡുമായി നടന്ന മത്സരത്തിലാണ് മിഥാലി രാജ് കോഹ്ലിയുടെ റെക്കോഡ് മറികടന്നത്. മത്സരത്തില്‍ മിഥാലി രാജ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു.
https://twitter.com/ICC/status/1063121333163384832
Discussion about this post