കനത്ത മഴ മൂലം ഇന്ത്യയും ജോര്‍ദാനും തമ്മില്‍ നടത്താനിരുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം റദ്ദാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുവൈത്തില്‍ തുടരുന്ന കനത്ത മഴയും പ്രളയവും കാരണം ഇന്ത്യന്‍ ടീം കുവൈത്ത് സിറ്റി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് മത്സരം റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഏഴു താരങ്ങളും മറ്റ് അധികൃതരും അടങ്ങുന്ന ഒരു സംഘം പത്ത് മണിക്കുറുകളോളം കുവൈത്ത് സിറ്റി വിമാനത്താവളത്തില്‍ തങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയായിരുന്നു ഇന്ത്യന്‍ ടീം ജോര്‍ദാനിലെത്തിയത്. കായിക താരങ്ങള്‍ക്ക് മത്സരത്തിന് സജ്ജരാകാന്‍ വേണ്ടത്ര സമയം കിട്ടിയില്ലായിരുന്നു.
അതേസമയം ആദ്യം പുറപ്പെട്ട് 15 അംഗ സംഘം വ്യാഴാഴ്ച രാത്രിയോടെ ജോര്‍ദാനിലെത്തിയിരുന്നു. പക്ഷെ ഇവര്‍ യാത്ര ചെയ്ത വിമാനം ദോഹ വഴി തിരിച്ച് വിടുകയായിരുന്നു. വൈകിയുള്ള യാത്ര കളിക്കാരെ ക്ഷീണിതരാക്കിയ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. മത്സരം മറ്റൊരു ദിവസം നടത്തുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നതായിരിക്കും.
Discussion about this post