നടന് പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമായ ‘അയ്യപ്പന്’ ചിത്രീകരിക്കുക കൊടുംകാട്ടിലായിരിക്കുമെന്ന് നിര്‍മ്മാതാവയ ഷാജി നടേശന്. ചിത്രത്തിന്റെ 60 ശതമാനം ഭാഗവും കൊടുംകാട്ടിലായിരിക്കും നടക്കുക. ഓഗസ്റ്റഅ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം സ്വാമി അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതമാണ് പറയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതിന് വേണ്ടി രണ്ട് വര്‍ഷത്തോളം ശങ്കര്‍ രാമകൃഷ്ണനും സംഘവും രണ്ട് കൊല്ലത്തോളം പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് വിദഗ്ദ്ധന്മാരായവരെ അണിയറക്കാര്‍ കൊണ്ടുവരുന്നതായിരിക്കും. മലയാള സിനിമാ മേഖലയില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ദ്ധന്മാര്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം വിഷുവിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020ലെ മകരവിളക്ക് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
Discussion about this post