രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 41 പൈസയും ഡീസലിന് 30 പൈസയുമാണ് കുറഞ്ഞത്.
ഇതൊടെ കൊച്ചിയില്‍ പെട്രോളിന്റെ വില 77.90 രൂപയായി. ഡീസലിന്റെ വില 74.68 ആണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.28 രൂപയും ഡീസലിന് 76.12 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന്റെ വില 78.24 രൂപയും ഡീസലിന്റെ വില 75.03 രൂപയുമാണ്.
രാജ്യതലസ്ഥാനമായി ഡല്‍ഹിയില്‍ പെട്രോളിന് 75.97 രൂപയാണ് ഇന്നത്തെ വില. അതേസമയം ഡീസലിന് 70.97 രൂപയാണ് വില. മുംബൈയില്‍ പെട്രോളിന് 81.50 രൂപയും ഡീസലിന് 74.32 രൂപയുമാണ് വില.
ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post