ജമ്മു കശ്മീരില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ ബിജ്ഭേരയിലെ സെകിപോര പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
വെള്ളിയാഴ് പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്ത്യന്‍ കരസേനയും 3 രാഷ്ട്രീയ റൈഫിള്‍സും (ആര്.ആര്) പോലീസും സംയുക്തമായിട്ടായിരുന്നു നീക്കം നടത്തിയത്. കൊല്ലപ്പെട്ട് ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഷോപ്പിയാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടില്‍ ഒരു ജവാന് കൊല്ലപ്പെട്ടിരുന്നു. അതേസമയം നാലം ഭീകരരും വധിക്കപ്പെട്ടിരുന്നു.
Discussion about this post