വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രത്തെ കുറച്ച് നാള് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറമില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ചൂണ്ടിക്കാട്ടി. ഇത് പോലുള്ള പ്രവര്‍ത്തികളിലേര്‍പ്പെടുന്ന കോണ്‍ഗ്രസിന് ജനങ്ങളുടെ ഹിതമല്ല പ്രധാനം മറിച്ച് അധികാരം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിചിത്രമായ തൊപ്പികള്‍ ധരിച്ച് കാണാന്‍ സാധിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് എം.പി ശശി തരൂരായിരുന്നു പറഞ്ഞത്. ശശി തരൂര്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വേഷത്തെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ അന്ന് കുറ്റപ്പെടുത്തിയിരുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. മെച്ചപ്പെട്ട് ഹൈവേകളും റെയില്‍വേ ലൈനുകളും ആകാശ മാര്‍ഗ്ഗവും ജല മാര്‍ഗ്ഗവും വികസിപ്പിച്ചെടുക്കുക എന്നതാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതത്തിലൂടെ മാറ്റം കൊണ്ടുവരിക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്ക് കിഴക്കന്‍ മേഖലയിലെ എല്ലാ പ്രദേശങ്ങളിലെുയും വികസനം കഴിഞ്ഞ നാലരക്കൊല്ലം കൊണ്ട് ബി.ജെ.പിയുടെ പദ്ധതിയായ ‘ആക്ട് ഫാസ്റ്റ് ഫോര്‍ ഇന്ത്യാസ് ഈസ്റ്റി’ലൂടെ സാധ്യമായിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. ഇന്ത്യയുടെ സംസ്കാരത്തെയും ആചാരങ്ങളെയും എല്ലായിടത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാല് കൊല്ലമായി കേന്ദ്രത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇതേ സംസ്കാരത്തെയും ആചാരങ്ങളെയും കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ തനിക്ക് വലിയ വേദനയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ മാത്രമാണ് ഭരിക്കുന്നതെന്നും ഇപ്പോള്‍ മിസോറമിലെ ജനങ്ങള്‍ക്ക് ഈ കോണ്‍ഗ്രസ് സംസ്കാരത്തെ കളയാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.
നവംബര്‍ 28നാണ് മിസോറമില്‍ തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും ഇന്ന് പ്രചരണം നടത്തുന്നതായിരിക്കും.
Discussion about this post