കാസര്‍കോഡ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം. ഉക്കിനടുക്കയില്‍ നിര്‍ദിഷ്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ മൂന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന സ്ഥലത്തേക്കായിരുന്നു ബിജെപിയുടെ പ്രതിഷേധം.
ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കെതിരായ നിലപാടെടുത്ത് പിണറായി വിജയന്റെ നയങ്ങള്‍ക്കെതിരാണ് പ്രതിഷേധം. ബി.ജെ.പി പ്രവര്‍ത്തകര്‍ ഉക്കിനടുക്കയിലേക്കുള്ള പ്രധാന റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി സ്ഥലത്തെത്തിയിട്ടില്ല. മുഖ്യമന്ത്രിയെ മറ്റൊരു മാര്‍ഗത്തിലൂടെ എത്തിക്കാന്‍ പോലീസിന്റെ ശ്രമം നടക്കുന്നുണ്ട്. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
Discussion about this post