രണ്ടു വിരല്‍ പരിശോധന നടത്തുന്നതു സംബന്ധിച്ച സര്‍ക്കുലറിനെ പറ്റി വിശദീകരണവുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കുലറിനെ പറ്റി തെറ്റായ വ്യാഖ്യാനങ്ങളാണ് പരക്കുന്നതെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന് പറഞ്ഞു. ബലാത്സംഗത്തിനു ഇരയായവര്‍ക്കു മേല്‍ പരിശോധന നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ പരിശോധന നടത്താന്‍ പാടില്ല എന്നതാണ് നിര്‍ദ്ദേശം. ചില പ്രത്യേക സാഹചര്യങ്ങളില്‍ പരിശോധനയ്ക്കു വിധേയയാകേണ്ട സ്ത്രീയുടെ അനുവാദത്തോടെ മാത്രമേ പരിശോദന നടത്താവൂ എന്നാണ് സര്‍ക്കുലറിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയം മെയ് 31നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
രണ്ടു വിരല്‍ പരിശോധന സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പരിശോധന നിരോധച്ചിരുന്നു. പരശോധന അശാസ്ത്രീയവും അനാവശ്യവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
ആരോഗ്യ ഗവേഷണ വിഭാഗവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും 2014ല്‍ ഇറക്കിയ മാര്‍ഗ്ഗ രേഖയിലും പരിശോധന നിരോധിച്ചതായി അറിയിച്ചിരുന്നു.
Discussion about this post