പന്തളത്ത് അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ തെളിയിച്ച് വെച്ച വിളക്ക് മോഷ്ടിച്ചയാള്‍ കൊലക്കേസ് പ്രതിയാണെന്ന് കണ്ടെത്തി. പന്തളത്തെ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ കൊളുത്തി വെച്ച വിളക്കാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഐക്കരവിളയില്‍ ക്രിസ്റ്റഫര്‍(ശങ്കര്‍-43) ആണ് പിടിയിലായത്.
2013ല്‍ 40 വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് ക്രിസ്റ്റഫര്‍. അന്ന് ഇയാളെ പിടിക്കാനായി വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ കേരളത്തിലേക്ക് കടക്കുകയും ഓമല്ലൂര്‍ ഭാഗത്ത് പണിയെടുത്ത് വരികയും ചെയ്യുകയായിരുന്നു.
കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കറങ്ങി നടന്ന ഇയാള്‍ ഉച്ച തിരിഞ്ഞ് തിരക്ക് കുറഞ്ഞ സമയം നോക്കി വിളക്ക് കറുത്ത മുണ്ടിട്ട് മൂടി കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുന്ന വേളയിലായിരുന്നു മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷനില്‍ ഇയാളൂടെ പേരില്‍ കേസുണ്ടെന്ന് വെളിപ്പെട്ടത്.
Discussion about this post