തിരുവനന്തപുരം; കറുത്ത വേഷം ധരിച്ച് നിയമസഭയിലെത്തി ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കു പിന്തുണ അറിയിച്ച് പി.സി. ജോര്‍ജും ബിജെപിയുടെ ഒ. രാജഗോപാലും. ഇന്നു മാത്രമായിരിക്കും കറുത്ത വേഷം ധരിക്കുകയെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
നാളെ മുതല്‍ എന്തു വേണമെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശത്തിനെതിരെ തുടക്കം മുതല്‍ തന്നെ പി.സി. ജോര്‍ജിന്റെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപിയോടൊപ്പമാണ് പി.സിയുടെ നിലപാട് എന്നും, സിപിഎം ബന്ധം വിടാനുള്ള ജനപക്ഷം പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post