സാര്‍ക്ക് ഉച്ചക്കോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വാരാജ് . തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസാനിക്കുന്നത് വരെ സാര്‍ക്ക് ഉച്ചക്കോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി .
ഇസ്ലാമാബാദില് നടക്കുന്ന 20 മത് സാര്‍ക്ക് ഉച്ചക്കൊടിയില് പങ്കെടുക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന് ക്ഷണിച്ചിരുന്നു . ഇതിന് പിന്നാലെയാണ് ഇന്ത്യ നയം വ്യക്തമാക്കിയിരിക്കുന്നത് .
” ഇന്ത്യയില്‍ പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആദ്യം അവസാനിപ്പിക്കണം . അങ്ങനെ ചെയ്താല്‍ ചര്‍ച്ച പുന:രാരംഭിക്കുന്ന കാര്യം ആലോചിക്കാം ”
പാക്കിസ്ഥാനിലെ സിഖ് വിശ്വാസികള്‍ക്ക് പാകിസ്ഥാനിലെ ആരാധനാലയം സന്ദര്‍ശിക്കാന്‍ സഹായകരമായ കര്‍താര്‍പൂര്‍ ഇടനാഴി സാധ്യമാക്കാന്‍ ഇന്ത്യ മുന്‍കൈ എടുത്തിരുന്നു . ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായകരമാകുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു . എന്നാല്‍ ഇടനാഴി സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച പുന:സ്ഥാപിക്കാന്‍ പോവുന്നതായി അര്ത്ഥമാക്കേണ്ടയെന്നു സുഷമസ്വരാജ് വ്യക്തമാക്കി .
Discussion about this post