തിരഞ്ഞെടുപ്പടുത്തിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ‘ഭാരത് മാതാ കീ ജയ്’ വിളിച്ചപ്പോള്‍ തടഞ്ഞ് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവായ ബി.ഡി.കല്ലയാണ് പ്രവര്‍ത്തകനെ ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നതില്‍ നിന്നും തടഞ്ഞത്. തുടര്‍ന്ന് കല്ല പ്രവര്‍ത്തകനോട് സംസാരിച്ചതിന് ശേഷം പ്രവര്ത്തകന് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജയ് വിളിക്കാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംഭവത്തെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. കോണ്‍ഗ്രസ് ഒരു കുടുംബത്തെ മാത്രമാണ് പൊക്കിപ്പിടിക്കുന്നതെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത മാതാവിനെ പ്രശംസിച്ച് കൊണ്ടുള്ള ഒരു മുദ്രാവാക്യം കോണ്‍ഗ്രസിനെ ഒന്നും ചെയ്യാന്‍ പ്രചോദിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം താന്‍ പ്രവര്‍ത്തകനോട് മുദ്രാവാക്യം മാറ്റാന്‍ പറഞ്ഞില്ലെന്ന് ബി.ഡി.കല്ല പറഞ്ഞു. തന്റെ പാര്‍ട്ടി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post