അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ പോലീസ് കോടതിയില്‍. സുരേന്ദ്രന്റെ വക്കീല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ് കോടതിയില്‍ വാദിച്ചു. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണെന്ന് പോലീസ് അവകാശപ്പെടുന്നു. നവംബര്‍ 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് വാറന്റ് ലഭിച്ചുവെന്ന് പോലീസ് പറയുന്നു.
ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച അധിക വാദം കേള്‍ക്കണമെന്ന് പോലീസ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ ആവശ്യപ്പെടുന്നതായിരിക്കും. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയിരുന്നു.
നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തഹസീല്‍ദാരെ ഉപരോധിച്ചെന്ന് കേസില്‍ സുരേന്ദ്രന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. മറ്റ് കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്നതിനാല്‍ കെ.സുരേന്ദ്രന് ഉടന്‍ പുറത്തിറങ്ങാനാകില്ല.
വൈരാഗ്യബുദ്ധിയോട് കൂടിയാണ് പോലീസ് പെരുമാറുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചിരുന്നു.
Discussion about this post