ഹിമാലയത്തില്‍ വന്‍ പ്രഹരശേഷിയുള്ള ഭൂകമ്പത്തിനു സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ . റിക്ടര്‍ സ്കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്താവുന്ന ഭൂകമ്പംവരെയുണ്ടാകാം എന്നാണു വിഗദ്ധരുടെ മുന്നറിയിപ്പ് .
ജിയോളജിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് . ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ സയന്റിഫിക് റിസര്‍ച്ചിലെ ഗവേഷകരാണ് ഇത്തരമൊരു പഠനം നടത്തിയിരിക്കുന്നത് .
1315-1440 ഇടയിലുള്ള കാലഘട്ടത്തില്‍ അതിതീവ്രഭൂകമ്പം ഹിമാലയത്തില്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ . അവസമുണ്ടായ ഭൂകമ്പത്തിനു ശേഷം 700 വര്‍ഷത്തോളമായി ഇന്ത്യയുടെ അതിര്‍ത്തി മേഖലയും പടിഞ്ഞാറന്‍ നേപ്പാള്‍ ഉള്‍പ്പെടുന്ന ഭാഗത്ത് ഭൌമാന്തര്‍ഭാഗത്ത് കടുത്ത സമ്മര്‍ദം രൂപപ്പെട്ടിട്ടുള്ളതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു .
ഇത്തരത്തിലൊരു ഭൂകമ്പം നടന്നാല്‍ വലിയ വിപത്തുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു . നിലവിലെ ജനസംഖ്യയും മറ്റു സാഹചര്യങ്ങളും കണക്കാക്കിയാല്‍ വന്‍ ദുരന്തമാകും സംഭവിക്കുക എന്നാണു നല്കുന്ന സൂചന .
Discussion about this post