എസ് കലേഷിന്റെ കവിത പേര് മാറ്റി പ്രസിദ്ധീകരിച്ച ദീപ നിഷാന്തിന് പിന്നാലെ സമാനമായ വിവാദത്തില്‍ പെട്ട് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസും. മറ്റൊരാള്‍ എടുത്ത അഭിമുഖം ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ സ്വന്തം പേര് വച്ച് പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. സുനിത ദേവദാസിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച അഭിമുഖം തന്നെടുത്തതാണെന്ന് ചാക്കോ ജോസഫ് എന്നയാള്‍ അറിയിച്ചിട്ടും അത് മാറ്റി നല്കാന് സുനിത ദേവദാസ് തയ്യാറായില്ല എന്നാണ് ആരോപണം. സുനിതാ ദേവദാസുമായി ഇക്കാര്യത്തില്‍ ഈ വ്യക്തി നടത്തിയ ടെലിഫോണ്‍ സംഭാഷണ മെന്ന പേരിലും സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കുന്നുണ്ട്.
ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് ന്യൂസിനും വേണ്ടി ഔദ്യോഗികമായി ബിഗ്ബോസ് സംബന്ധിയായ ലേഖനങ്ങളും അഭിമുഖങ്ങളും ചെയ്യാനുള്ള ഹോള്‍സെയില്‍ കരാര്‍ സുനിത ദേവദാസ് എടുത്തിരുന്നുവെന്നും എന്നാല്‍ മറുവശത്ത് സാബുമോന് അബ്ദുസമദ് എന്ന മത്സരാര്ത്ഥിയ്ക്കു വേണ്ടി പി.ആര് വര്‍ക് ചെയ്യുകയായിരുന്നു് സുനിത എന്നും ആരോപണം ഉയര്‍ന്നിരുന്നു.
ആരോപണം നിഷേധിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി സുനിത ദേവദാസും രംഗത്തെത്തിയിട്ടുണ്ട്.
ഇതേകുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം ഇങ്ങനെയാണ്.
‘പ്രൊഫഷനല്‍ എത്തിക്സിന് വേണഅടി നവമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന സുനിത ദേവദാസിന്റെ പേരില്‍ വന്ന ആ ലേഖനം യഥാര്‍ത്ഥത്തില്‍ എഴുതിയത് ചാക്കോ ജോസഫ് എന്ന വ്യക്തിയാണ്.
ബിഗ്ബോസ് മലയാളത്തിന്റെ ഒഫിഷ്യല്‍ ഫെയ്സ്ബുക് ഗ്രൂപ്പില്‍ സ്ഥിരമായി എഴുതാറുള്ള വ്യക്തിയാണ് ചാക്കോ ജോസഫ്. സ്നേഹയുടെയുടെയും സാബുവിന്റെയും സുഹൃത്തുക്കളായ ചിലരാണ് സ്നേഹയുടെ അഭിമുഖം എഴുതാന്‍ ചാക്കോയോട് ആവശ്യപ്പെടുന്നത്. ഒരു മിനിറ്റ് പോലും ദൈര്‍ഘ്യമില്ലാത്ത മൂന്ന് ഓഡിയോ ക്ലിപ്പുകളാണ് ചാക്കോയ്ക്ക് ലഭിച്ചത്. ഇവയെ ആവശ്യത്തിലധികം പൊലിപ്പിച്ച് ചാക്കോ അഭിമുഖം തയാറാക്കി നല്കി. അഭിമുഖം പബ്ലിഷ് ചെയ്യുമ്പോള്‍ തന്റെ പേരില്‍ ബൈലൈന്‍ വയ്ക്കുമോയെന്ന് ചാക്കോ ചോദിച്ചുവെങ്കിലും അതിന് സാധ്യത കുറവാണെന്ന മറുപടിയാണ് ലഭിച്ചത്. സ്നേഹയുടെ സുഹൃത്തുക്കളും സ്നേഹയും വായിച്ച് ഓകെ പറഞ്ഞതിനു ശേഷമാണ് അഭിമുഖം സുനിതയ്ക്ക് അയച്ചുനല്‍കിയത്. അന്നു തന്നെ അഭിമുഖം ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. സുനിത ദേവദാസ് നടത്തിയ അഭിമുഖം എന്ന തലക്കെട്ടോടെ, അവരുടെ ഫോട്ടോ സഹിതമാണ് പ്രസിദ്ധീകരിച്ചത്. അവസാനഭാഗത്തെ കുറച്ച് വാക്കുകള്‍ വെട്ടിയതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും സുനിത വരുത്തിയതുമില്ല. ഇത് ശ്രദ്ധയില്‍ പെട്ട ചാക്കോ സുനിതയോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ബൈലൈന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള മാന്യത പോലും സുനിതയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മെസഞ്ചര്‍ കോള്‍ വഴി സുനിതയുമായി ബന്ധപ്പെട്ട ചാക്കോ ഈ വിഷയം പരസ്യപ്പെടുത്തും എന്ന് പറഞ്ഞെങ്കിലും ധീരയായ പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ മറുപടി അങ്ങേയറ്റം പരിതാപകരമായിരുന്നു.
‘നിങ്ങള്‍ അങ്ങനെയെന്തെങ്കിലും ചെയ്താല്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എനിക്ക് വേറെ വഴിയൊന്നുമില്ല’ എന്ന രീതിയില്‍ വാവിട്ടു കരഞ്ഞുകൊണ്ട് ആത്മഹത്യാഭീഷണി നടത്താനും സുനിത മറന്നില്ല. (ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചാക്കോയുടെ കൈവശം ഉണ്ട്.). മറ്റൊരാള്‍ എഴുതിയുണ്ടാക്കിയ അഭിമുഖം സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് പണം വാങ്ങുകയും യഥാര്‍ത്ഥ അവകാശി തെറ്റ് ചൂണ്ടിക്കാണിച്ചിട്ടു കൂടി അതിനെ വക വയ്ക്കാതെ അന്യന്റെ അധ്വാനത്തിന്റെ ക്രെഡിറ്റ് യാതൊരു ഉളുപ്പുമില്ലാതെ അനുഭവിച്ച സുനിത ദേവദാസ് എന്ത് യോഗ്യതയുടെ പേരിലാണ് ദീപ നിശാന്തിനെ വിമര്‍ശിക്കുന്നത്.? തന്റെ കള്ളി വെളിച്ചത്താകും എന്ന അവസ്ഥ വന്നപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തിയാണോ മാധ്യമധര്മത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും വാചാലയാകുന്നത്.?
ചാക്കോ ജോസഫ് സുനിത ദേവദാസുമായി നടത്തിയതെന്ന് പറയുന്ന ടെലിഫോണ്‍ സംഭാഷണവും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
വീഡിയൊ –
നിതീന് ജോസഫ് മംഗലശ്ശേരി ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട കുറിപ്പ് –
കലേഷിന്റെ കവിത കട്ട ദീപ നിശാന്തിനെ കണക്കിന് വിമര്‍ശിക്കുന്ന, കലേഷിന്റെ കവിതയെ അങ്ങേയറ്റം പ്രശംസിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടു. സംഗതി അന്യായം തന്നെ. അല്ലെങ്കിലും മറ്റൊരാള്‍ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ വസ്തു സ്വന്തം പേരില്‍ പോസ്റ്റ് ചെയ്യുന്നതും ക്രെഡിറ്റ് അടിച്ചുമാറ്റുന്നതും പോക്രിത്തരമല്ലേ. അങ്ങനെയൊക്കെ ചെയ്യുന്നവരെ നമ്മള് ഒരുകാരണവശാലും വച്ചുപൊറുപ്പിക്കരുത്. കയ്യോടെ പിടിച്ച് കളിയാക്കി വിടണം. മാസങ്ങള്‍ക്കു മുന്‍പ്, അടുക്കളയില്‍ എരിഞ്ഞുതീരുന്ന സ്ത്രീജീവിതങ്ങളെക്കുറിച്ച് താന്‍ എഴുതിയ ലേഖനം തന്റെ അനുവാദമില്ലാതെ മറ്റാരുടെയോ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് എടുത്ത്, ആ വ്യക്തിയുടെ പേരില്‍ പ്രസിദ്ധീകരിച്ച മനോരമ ഓണ്‍ലൈന്‍, വനിത ഓണ്‍ലൈന്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വലിച്ചുകീറി ഒട്ടിച്ച്, വക്കീല്‍ നോട്ടീസ് വരെ അയയ്ക്കുന്ന നില വരെ എത്തിയ മഹത്തായ നേട്ടം കൈവരിച്ച വ്യക്തിയാണ് സുനിത ദേവദാസ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
സുനിത ദേവദാസ് കുറച്ച് നാളുകള്‍ക്കു മുന്‍പ് ഫെയ്സ്ബുക്കില്‍ വീണ്ടും നിറഞ്ഞുനിന്നത് ഏഷ്യാനെറ്റില്‍ ടെലികാസ്റ്റ് ചെയ്ത ബിഗ്ബോസ് മലയാളത്തിന്റെ ദൃക്സാക്ഷി വിവരണത്തിലൂടെയാണ്. ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് ന്യൂസിനും വേണ്ടി ഔദ്യോഗികമായി ബിഗ്ബോസ് സംബന്ധിയായ ലേഖനങ്ങളും അഭിമുഖങ്ങളും ചെയ്യാനുള്ള ഹോള്‍സെയില്‍ കരാര്‍ എടുത്തത് സുനിത ദേവദാസ് ആയിരുന്നു. വെറുതെ നേരംപോക്കിനായിരുന്നില്ല സുനിതയുടെ ബിഗ്ബോസ് എഴുത്ത്. ജോലി തന്നെയായിരുന്നു. നല്ലോണം വൃത്തിയ്ക്ക് തന്നെ അവര്‍ ആ ജോലിയും ചെയ്തു. ഒരുപാട് പേരുടെ പൊങ്കാല ഇക്കാലയളവില്‍ സമ്പാദിക്കാനും സുനിതയ്ക്ക് സാധിച്ചു.
ഇതില്‍ ഏറ്റവും മികച്ചുനിന്നത് സുനിത നടത്തിയ അഭിമുഖങ്ങളാണ്. ബിഗ്ബോസ്സില്നിന്ന് പുറത്തായ മത്സരാര്‍ത്ഥികള്‍, മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ എന്നിവരെ തേടിപ്പിടിച്ച് സുനിത അഭിമുഖം ചെയ്ത് നമുക്കു മുന്നില്‍ എത്തിച്ചു. എന്നാല്‍ ഒരുവശത്ത് നിഷ്പക്ഷമായി അഭിമുഖങ്ങള്‍ എഴുതുകയും മറുവശത്ത് സാബുമോന് അബ്ദുസമദ് എന്ന മത്സരാര്ത്ഥിയ്ക്കു വേണ്ടി പി.ആര് വര്‍ക് ചെയ്യുകയുമാണ് സുനിത എന്ന് വിശ്വസിച്ചവരും വിമര്‍ശിച്ചവരും നിരവധിയാണ്. അതിന്റെ സത്യാവസ്ഥ എന്തുമാവട്ടെ.
സാബുവിന്റെ ഭാര്യ സ്നേഹയുമായി സുനിത ദേവദാസ് നടത്തിയത് എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പേജില്‍ ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. സുനിതയുടെ ബൈലൈനോടെ വന്ന ആ അഭിമുഖം അവരുടെ സൃഷ്ടി ആയിരുന്നോ.?
പ്രൊഫഷനല്‍ എത്തിക്സിന്റെ ആള്‍രൂപമായ സുനിത ദേവദാസ് എഴുതി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ ലേഖനം യഥാര്‍ത്ഥത്തില്‍ എഴുതിയത് ചാക്കോ ജോസഫ് എന്ന വ്യക്തിയാണ്. ഇത് സുനിതയ്ക്ക് അറിയാത്ത കാര്യവുമല്ല.
ഞാന്‍ അറിഞ്ഞിടത്തോളം, സുനിത അഭിമുഖത്തിനായി സ്നേഹയെ സമീപിച്ചിരുന്നു. എന്നാല്‍, അഭിമുഖം നല്കാന് തയാറായിരുന്ന സ്നേഹയ്ക്ക് അത് സുനിത എഴുതുന്നതില്‍ തീരെ താല്പര്യമുണ്ടായിരുന്നില്ല. സുനിതയുടെ ഭാഷ അങ്ങേയറ്റം പൈങ്കിളിയാണെന്നതാണ് അവര്‍ പറഞ്ഞ കാരണം എന്നും അവരുടെ സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞു. അങ്ങനെ സ്നേഹ മുന്നോട്ട് വെച്ച ആശയമാണ്, അഭിമുഖം വേറെയാളെക്കൊണ്ട് എഴുതിക്കാമെന്നത്. ഇനിയങ്ങോട്ട് വളരെയധികം ശ്രദ്ധിച്ച് വായിക്കണമെന്ന് അപേക്ഷ.
ബിഗ്ബോസ് മലയാളത്തിന്റെ ഒഫിഷ്യല്‍ ഫെയ്സ്ബുക് ഗ്രൂപ്പില്‍ സ്ഥിരമായി എഴുതാറുള്ള വ്യക്തിയാണ് ചാക്കോ ജോസഫ്. സ്നേഹയുടെയുടെയും സാബുവിന്റെയും സുഹൃത്തുക്കളായ ചിലരാണ് സ്നേഹയുടെ അഭിമുഖം എഴുതാന്‍ ചാക്കോയോട് ആവശ്യപ്പെടുന്നത്. ഒരു മിനിറ്റ് പോലും ദൈര്‍ഘ്യമില്ലാത്ത മൂന്ന് ഓഡിയോ ക്ലിപ്പുകളാണ് ചാക്കോയ്ക്ക് ലഭിച്ചത്. ഇവയെ ആവശ്യത്തിലധികം പൊലിപ്പിച്ച് ചാക്കോ അഭിമുഖം തയാറാക്കി നല്കി. അഭിമുഖം പബ്ലിഷ് ചെയ്യുമ്പോള്‍ തന്റെ പേരില്‍ ബൈലൈന്‍ വയ്ക്കുമോയെന്ന് ചാക്കോ ചോദിച്ചുവെങ്കിലും അതിന് സാധ്യത കുറവാണെന്ന മറുപടിയാണ് ലഭിച്ചത്. സ്നേഹയുടെ സുഹൃത്തുക്കളും സ്നേഹയും വായിച്ച് ഓകെ പറഞ്ഞതിനു ശേഷമാണ് അഭിമുഖം സുനിതയ്ക്ക് അയച്ചുനല്‍കിയത്.
അന്നു തന്നെ അഭിമുഖം ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. സുനിത ദേവദാസ് നടത്തിയ അഭിമുഖം എന്ന തലക്കെട്ടോടെ, അവരുടെ ഫോട്ടോ സഹിതമാണ് പ്രസിദ്ധീകരിച്ചത്. അവസാനഭാഗത്തെ കുറച്ച് വാക്കുകള്‍ വെട്ടിയതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും സുനിത വരുത്തിയതുമില്ല. ഇത് ശ്രദ്ധയില്‍ പെട്ട ചാക്കോ സുനിതയോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ബൈലൈന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള മാന്യത പോലും സുനിതയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മെസഞ്ചര്‍ കോള്‍ വഴി സുനിതയുമായി ബന്ധപ്പെട്ട ചാക്കോ ഈ വിഷയം പരസ്യപ്പെടുത്തും എന്ന് പറഞ്ഞെങ്കിലും ധീരയായ പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ മറുപടി അങ്ങേയറ്റം പരിതാപകരമായിരുന്നു.
‘നിങ്ങള്‍ അങ്ങനെയെന്തെങ്കിലും ചെയ്താല്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എനിക്ക് വേറെ വഴിയൊന്നുമില്ല’ എന്ന രീതിയില്‍ വാവിട്ടു കരഞ്ഞുകൊണ്ട് ആത്മഹത്യാഭീഷണി നടത്താനും സുനിത മറന്നില്ല. (ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചാക്കോയുടെ കൈവശം ഉണ്ട്.)
മറ്റൊരാള്‍ എഴുതിയുണ്ടാക്കിയ അഭിമുഖം സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് പണം വാങ്ങുകയും യഥാര്‍ത്ഥ അവകാശി തെറ്റ് ചൂണ്ടിക്കാണിച്ചിട്ടു കൂടി അതിനെ വക വയ്ക്കാതെ അന്യന്റെ അധ്വാനത്തിന്റെ ക്രെഡിറ്റ് യാതൊരു ഉളുപ്പുമില്ലാതെ അനുഭവിച്ച സുനിത ദേവദാസ് എന്ത് യോഗ്യതയുടെ പേരിലാണ് ദീപ നിശാന്തിനെ വിമര്‍ശിക്കുന്നത്.?
തന്റെ കള്ളി വെളിച്ചത്താകും എന്ന അവസ്ഥ വന്നപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തിയാണോ മാധ്യമധര്മത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും വാചാലയാകുന്നത്.?
നബി: ഉത്തരം മുട്ടുമ്പോള്‍ ബ്ലോക്ക് ചെയ്തിട്ട് മുങ്ങരുത്. പ്ലീസ്.
https://www.facebook.com/nithin3662/posts/1893855790722574
ആരോപണം നിഷേധിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി സുനിത ദേവദാസും രംഗത്തെത്തി.
https://www.facebook.com/photo.php?fbid=941325059397522&set=a.119954534867916&type=3&theater
Discussion about this post