ബ്യൂനസ് ഐറിസ് : ജി-20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പധാനമന്ത്രി നരേന്ദ്രമോദി.ജപ്പാന്, അമേരിക്ക, ഇന്ത്യ സഹകരണത്തെ ഈ രാജ്യങ്ങളുടെ ആദ്യ അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിച്ച് ‘ജയ്’ അഥവാ വിജയമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
‘മറ്റൊരു രീതിയില്‍ ജപ്പാന്, അമേരിക്ക, ഇന്ത്യ എന്നാല്‍ ജയ് എന്നാണ്. ഹിന്ദിയില്‍ ഇതിനര്‍ഥം വിജയവും. ത്രിരാഷ്ട്ര കൂടിക്കാഴ്ച വിജയത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഇതൊരു പുതിയ തുടക്കമാണ്. ലോകത്ത് സമാധാനവും സമൃദ്ധിയും ഊട്ടിയുറപ്പിക്കാന്‍ ഈ സഹകരണത്തിന് വലിയ പങ്കു വഹിക്കാനാകും. യുഎസും ജപ്പാനും തന്ത്രപ്രധാനമായ മേഖലകളില്‍ ഇന്ത്യയുടെ പങ്കാളികളാണെന്നതു സന്തോഷം പകരുന്നതാണെന്നും തന്റെ നല്ല സുഹൃത്തുക്കള്‍ കൂടിയായ ട്രംപിനും ആബെയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ ഇത് മികച്ച അവസരം നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ – പസഫിക് മേഖലയിലെ മറ്റു രാജ്യങ്ങളുമായി ഇത്തരമൊരു ആശയം അതത് രാജ്യത്തിന് ഏതെല്ലാം രീതിയില്‍ ഗുണപ്രദമാകുമെന്നു വിശദീകരിക്കാന്‍ മൂന്നു രാജ്യങ്ങളും ശ്രമിക്കുന്നതു നന്നായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നു നേതാക്കളും തമ്മില്‍ സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായ ചര്‍ച്ചയാണു നടന്നതെന്നും പ്രധാനമന്ത്രി മോദി നടപ്പില്‍ വരുത്തിയ വികസനത്തിനും പരിഷ്കാരങ്ങള്‍ക്കും പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി ആബെയും അദ്ദേഹത്തെ അനുമോദിച്ചതായും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ഇന്തോ – പസഫിക് എന്ന ആശയം ഏതു രീതിയിലാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും ഇതിനായി മൂന്നു രാജ്യങ്ങള്‍ക്കും സംയുക്തമായി എന്തെല്ലാം ചെയ്യാനാകുമെന്നും സംബന്ധിച്ച കാഴ്ചപ്പാടുകളും പ്രധാനമന്ത്രി ഇരു നേതാക്കളുമായും മോദി പങ്കുവച്ചതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
Discussion about this post