പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി വാക്പോരുണ്ടായി. സ്പീക്കറുടെ കാഴ്ച മറയ്ക്കും വിധം പ്രതിപക്ഷം ബാനറുയര്‍ത്തിയിരുന്നു. 18ാം മിനിറ്റില്‍ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് സഭ സ്തംഭിക്കുന്നത്.
കോണ്‍ഗ്രസും ആര്.എസ്.എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതേസമയം ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചോദ്യോത്തര വേളയ്ക്ക് പുറമെ സബ്മിഷന്, ശ്രദ്ധ ക്ഷണിക്കല്‍ എന്നിവയും റദ്ദാക്കിയിരുന്നു.
പ്രതിപക്ഷത്തിന് പുറമെ ഭരണപക്ഷം അംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹമിരിക്കുകയാണ്. പാറക്കല്‍ അബ്ദുള്ള, എന്‍.ജയരാജ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.
Discussion about this post