ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ 52 വയസ്സുകാരിയെ തടഞ്ഞുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍പ് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി ഈ കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു.
തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നു. കൂടാതെ പോലീസ് തനിക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ സുരേന്ദ്രന്‍ പറയുന്നു.
ഇന്ന് ശബരിമല വിഷയത്തെപ്പറ്റി പഠിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സമിതി സുരേന്ദ്രനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ചിരുന്നു.
Discussion about this post