പാല :ബാര്കോഴയാരോപണവുമായി ബന്ധപ്പെട്ട് കെ.എം മാണിയുടെ രാജിക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്ന് എംപിയും മകനുമായ ജോസ് കെ.മാണി.കേരളാ കോണ്‍ഗ്രസ് ആലോചിക്കാത്ത കാര്യം മാധ്യമങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ജോസ്.കെ മാണി കുറ്റപ്പെടുത്തി.മന്ത്രിസ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. ജനാധിപത്യ രീതിയില്‍ തീരുമാനമെടുക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും ജോസ് കെ മാണി പറഞ്ഞു.
ബാര്കോഴക്കേസില്പ്പെട്ട ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കേണ്ടി വന്നാല്‍ പകരക്കാരനെ കണ്ടെത്തുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മന്ത്രി സ്ഥാനത്തേക്ക് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും ജോസ് കെ മാണി മന്ത്രിയാകുന്നതില്‍ കടുത്ത എതിര്‍പ്പുമായി ചീഫ് വിപ്പ് പിസി ജോര്‍ജും രംഗത്തുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെ മാണിക്ക് പകരം മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലപാടിലാണ് പി.സി ജോര്‍ജ്.ജോസ് കെ മാണി മന്ത്രിയാകാന്‍ അനുവദിക്കില്ലെന്നും പി.സി പറഞ്ഞിരുന്നു.
Discussion about this post