കെ.സുരേന്ദ്രൻ താമസിയാതെ നിയമസഭയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി സി ജോർജ് എംഎൽഎ. പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയ വിധിയാണ് അത്. കെ.സുരേന്ദ്രനെതിരായ സർക്കാരിന്റെ മോശമായ രീതിയിൽ പ്രതിഷേധിക്കുന്നുവെന്നും പി സി ജോർജ് പറഞ്ഞു.
കെ.സുരേന്ദ്രനെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്. മെഴുകുതിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഗാന്ധിയൻ ജി.ഗോപിനാഥൻ നായർ, എമർജൻസി വിക്ടിംസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.മോഹനൻ ,സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല എന്നിവർ പങ്കെടുത്തു.
Discussion about this post