സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഉച്ചഭക്ഷണത്തിനു മുന്‍പ് കുട്ടികള്‍ക്ക് കൈകഴുകുന്നതിന് സോപ്പോ , ലിക്വിഡ് സോപ്പോ നല്‍കണമെന്ന് സംസ്ഥാന കമ്മീഷന് ജ്യുഡീഷന് അംഗം പി മോഹന്‍ദാസ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി .
2018 – 19 വര്‍ഷം ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകളില്‍ സോപ്പ് വാങ്ങാന്‍ തുക അനുവദിക്കുന്നതാണെന്നും , നിലവില്‍ സോപ്പ് നല്കുന്ന സംവിധാനം നിലവില്ലെന്നും കമ്മീഷന് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും വാങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു .
ഉച്ചഭക്ഷണവിതരണം നന്നായി നടത്തുന്ന അധികൃതര്‍ ശുചിത്വബോധം വളര്‍ത്താന്‍ സോപ്പ് വാങ്ങുന്നതിന് ഫണ്ട് അനുവദിക്കാത്തത് ശരിയായ നടപടിയല്ലെന്നും കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു .
Discussion about this post