2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി മാധുരി ദീക്ഷിത് മത്സരിച്ചേക്കുമെന്ന് സൂചന. പൂനെ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ചിന്തിക്കുകയാണെന്ന് ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.
ജൂണ്‍, 2018ല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മാധുരി ദീക്ഷിതനെ അവരുടെ വസതിയില്‍ ചെന്ന സന്ദര്‍ശിച്ചിരുന്നു.
പുതുമുഖങ്ങളെ ഇറക്കുന്ന തന്ത്രം ഇതിന് മുന്‍പ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വ്യക്തമാക്കി. ഒരു തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുവുവന്‍ സ്ഥാനാര്‍ത്ഥികളെയും മാറ്റിയിരുന്നുവെ്‌നും ഇത് മൂലം വലിയ വിജയം പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുമുഖങ്ങള്‍ വന്നാല്‍ അവരുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ എതിര്‍ കക്ഷികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post